കേദാര്‍നാഥ് തീര്‍ഥാടനം നിയന്ത്രിക്കുന്നതിന് അതോറിറ്റി
ഡെറാഡൂണ്‍|
WEBDUNIA|
PTI
PTI
കേദാര്‍നാഥ് തീര്‍ഥാടനം നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. കേദാര്‍നാഥിലേക്കുള്ള വാര്‍ഷിക തീര്‍ഥാടനം നിയന്ത്രിക്കുന്നതിന് കേദാര്‍നാഥ് വികസന അതോറിറ്റി രൂപവല്‍ക്കരിക്കാനാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഉത്തരാഖണ്ഡ് പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
ഇനിമുതല്‍ തീര്‍ഥാടകരുടെ എണ്ണം, യാത്ര, സഞ്ചാരസമയം എന്നിവ നിയന്ത്രിക്കുന്നത് അതോറിറ്റിയായിരിക്കും കൂടാതെ കേദാര്‍ താഴ്‌വരയിലെ പുനര്‍നിര്‍മാണ ജോലികളുടെ മേല്‍നോട്ടവും അതോറിറ്റിക്കായിരിക്കും.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 11 ന് പൂജകള്‍ പുനരാരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ്ബഹുഗുണ അറിയിച്ചു. ഉത്തരാഖണ്ഡിലെ പ്രളയദുരന്തത്തെത്തുടര്‍ന്ന് ജൂണ്‍ 17 മുതല്‍ ക്ഷേത്രത്തിലെ പൂജകള്‍ മുടങ്ങിയിരിക്കുകയാണ്.