കേദാര്‍നാഥ് ക്ഷേത്രവും പരിസരവും പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ വ്യോമസേന
ന്യൂഡല്‍ഹി|
WEBDUNIA|
PRO
പ്രളയം നാശംവിതച്ച കേദാര്‍നാഥ് ക്ഷേത്രവും പരിസരവും പൂര്‍വസ്ഥിതിയില്‍ എത്തിക്കുന്നതിന് 70 ഉദ്യോഗസ്ഥരെ ഇന്ത്യന്‍ വ്യോമേസേന ഹെലികോപ്റ്ററിലിറക്കി. തീര്‍ഥാടകരെ രക്ഷിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കിയ സൈന്യം ഇപ്പോള്‍ തദ്ദേശീയരെ കൂടുതല്‍ സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കുന്ന ജോലിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
പത്ത് ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുപയോഗിച്ച വസ്തുവകകളെല്ലാം പിന്‍വലിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവുംവലിയ യാത്രാ ഹെലികോപ്റ്ററായ എംഐ-26 ഉം, എംഐ-17, എഎല്‍എച്ച് ദ്രുവ എന്നിവയുമാണ് വ്യോമസേന രക്ഷാപ്രവര്‍ത്തനത്തിനുപയോഗിച്ചത്.
വ്യാഴാഴ്ച 310 പേരെയുംകൂടി ഒഴിപ്പിച്ചതോടെ ആകെ 20,712 പേരെ വ്യോമസേന രക്ഷപ്പെടുത്തി. 8000 സേനാംഗങ്ങളെ ഉത്തരാഖണ്ഡില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ജൂണ്‍ 18 മുതലാണ് ഇത്രയും സേനാംഗങ്ങളെ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചത്.