ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി

ഡെറാഡൂണ്‍| WEBDUNIA|
PRO
ഉത്തരാഖണ്ഡിലെ ഹര്‍സിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. ലാന്‍ഡിങ്ങിനിടെ സാങ്കേതിക തകരാര്‍ കണ്ടതിനെ തുടര്‍ന്നാണ് പവന്‍ ഹാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. ശക്തമായ മഴയാണ് അപകടകാരണമായെതന്നു പ്രാഥമിക നിഗമനം.

അപകടത്തില്‍ ആളപായമില്ലെന്നും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് വക്താവ് അറിയിച്ചു. കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്ന് 20 പേര്‍ മരിച്ചിരുന്നു. അതിനു മുന്‍പ് 21ന് സ്വകാര്യ ഹെലികോപ്റ്ററും അപകടത്തില്‍പ്പെട്ടിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററുകള്‍ 15 ദിവസംകൂടി ഉത്തരാഖണ്ഡിലുണ്ടാകുമെന്ന് ഇവിടം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :