കെവി കാമത്ത് ബ്രിക്സ് ബാങ്കിന്റെ പ്രഥമ തലവനാകും

ന്യൂഡല്‍ഹി| JOYS JOY| Last Updated: തിങ്കള്‍, 11 മെയ് 2015 (15:40 IST)
ഐ സി ഐ സി ഐ ബാങ്ക് ചെയര്‍മാന്‍ കെ വി കാമത്ത് ബ്രിക്സ് ബാങ്കിന്റെ പ്രഥമ തലവനാകും. ബ്രസില്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ് രാജ്യങ്ങള്‍ എന്ന് അറിയപ്പെടുന്നത്.

ഐ സി ഐ സി ഐ ബാങ്കിന്റെ നോണ്‍ - എക്സിക്യുട്ടിവ് ചെയര്‍മാന്‍ ആയ കാമത്ത് ഇന്‍ഫോസിസ് ചെയര്‍മാന്‍ കൂടിയാണ്. മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദദാരിയായ കാമത്ത് അഹമദബാദ് ഐ ഐ ടിയില്‍ നിന്നാണ് മാനേജ്‌മെന്റ് സ്റ്റഡീസ് പൂര്‍ത്തിയാക്കിയത്.

ബ്രിക്സിന്റെ ആസ്ഥാനം ചൈനയില്‍ ആയിരിക്കും. പ്രഥമ പ്രസിഡന്റ് ആയ സാഹചര്യത്തില്‍ ബാങ്കിന്റെ ഭാവിയെ രൂപപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമായിരിക്കും കാമത്തില്‍ നിക്ഷിപ്‌തമായിരിക്കുക.

ചൈനയിലെ ഷാംഗ്‌ഹായി ആയിരിക്കും ബ്രിക്സ് ബാങ്കിന്റെ ആസ്ഥാനം. അഞ്ച് രാജ്യങ്ങള്‍ ഒരുമിച്ചുള്ള വികസന ബാങ്ക് ആയ ബ്രിക്സിന്റെ ആദ്യത്തെ പ്രസിഡന്റിനെ നിര്‍ദ്ദേശിക്കാനുള്ള അവകാശം ഇന്ത്യയ്ക്കാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :