സേവനം മതി; രക്ഷാപ്രവര്‍ത്തകരെ പിന്‍വലിക്കണമെന്ന് നേപ്പാള്‍ സര്‍ക്കാര്‍

കാഠ്‌മണ്ഡു| JOYS JOY| Last Modified ചൊവ്വ, 5 മെയ് 2015 (11:45 IST)
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെ സേവനം മതിയെന്നും 33 രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരെ പിന്‍വലിക്കണമെന്നും നേപ്പാള്‍ സര്‍ക്കാര്‍. നേപ്പാള്‍ ആഭ്യന്തരമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങളേക്കാള്‍ പ്രാധാന്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും, ഇതിനാലാണ്
സംഘങ്ങളോട് രാജ്യം വിടാന്‍ ആ‍വശ്യപ്പെട്ടതെന്നും നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞു. വിദേശ ഏജന്‍സികളോടുള്ള അമര്‍ഷമാണ് തീരുമാനത്തിന് പിന്നിലെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു.

കെട്ടിടാവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനായി ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ടെന്നും നേപ്പാള്‍ വ്യക്തമാക്കി.

അതേസമയം, നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7, 000 കവിഞ്ഞു. മരണം 15, 000 കടന്നേക്കുമെന്നാണ് സര്‍ക്കാര്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍. 14,123 പേര്‍ക്ക് പരിക്കേറ്റതായാണ് കണക്ക്. 17 ലക്ഷം കുട്ടികളടക്കം 80 ലക്ഷം ആളുകളെ ദുരന്തം ബാധിച്ചതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :