ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും ആക്രമണം. ഇത്തവണ വാരണാസിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്ന് ചിലര്‍ കെജ്രിവാളിനു നേരെ കല്ലെറിയുകയായിരുന്നു.
കല്ലെറിഞ്ഞവര്‍ നരേന്ദ്ര മോഡിക്ക് അനുകൂലമായ മുദ്രാവാക്യം വിളിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.