കൂടങ്കുളം ആണവനിലയത്തില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം വൈകും
നാഗര്‍കോവില്‍|
WEBDUNIA|
PRO
PRO
കൂടങ്കുളം ആണവനിലയത്തില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം വൈകും. ആദ്യം കമീഷന്‍ ചെയ്യാനിരുന്ന റഷ്യന്‍ നിര്‍മിത 1000 മെഗാവാട്ട് റിയാക്ടറിലെ വാല്‍വിലെ തകരാറാണ് ഉല്‍പാദനം വൈകാനിടയാക്കുന്നത്.
ഒന്നര മാസത്തിനുള്ളില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് കേന്ദ്ര ഗ്രിഡിലേക്ക് നല്‍കുമെന്നാണ് കഴിഞ്ഞ മാസം പകുതിയോടെ ആണവ നിലയ അധികൃതരും ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഈമാസം അവസാനത്തോടെ ഉല്‍പാദനം ആരംഭിക്കേണ്ടതായിരുന്നു. ഉല്‍പാദത്തിന് മുന്നോടിയായുള്ള അണുവികിരണത്തിന്റെ ക്രിട്ടിക്കാലിറ്റി ഘട്ടം ജൂലൈ 11ന് തരണം ചെയ്തതായും അധികൃതര്‍ അവകാശപ്പെട്ടിരുന്നു.
വാല്‍വിലെ തകരാര്‍ പരിഹരിക്കാതെ ഉല്‍പാദനം എപ്പോള്‍ തുടങ്ങുമെന്ന് പറയാനാകില്ലെന്ന് കേന്ദ്രമന്ത്രി വി നാരായണസ്വാമി കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രസ്താവിച്ചിരുന്നു.