കൂടംകുളത്ത് നടന്നത് മനുഷ്യാവകാശ ലംഘനം: റിപ്പോര്‍ട്ട്

ചെന്നൈ| WEBDUNIA|
PRO
PRO
തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരെയുള്ള സമരത്തെ നേരിട്ടതില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രദേശവാസികളുടെ മനുഷ്യാവകാശം ലംഘിച്ചതായി ഒരു സ്വതന്ത്രസമിതി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ചൂണ്ടിക്കാട്ടുന്നത്.

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. പ്രതികരിക്കാനും പ്രതിഷേധിക്കാനും ജനങ്ങള്‍ക്കുള്ള അവകാശം അടിച്ചമര്‍ത്തപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ടിലുണ്ട്. പൊലീസിനെ ഉപയോഗിച്ചാണ് സര്‍ക്കാരുകള്‍ ഇത് ചെയ്തത്. പ്രതിഷേധക്കാരെ സംസ്ഥാന പൊലീസ് നിരന്തരം ഉപദ്രവിച്ചു. ‘റിപ്പോര്‍ട്ട് ഓഫ് ദ ജൂറി ഓണ്‍ പബ്ലിക്ക് ഹിയറിംഗ് ഓണ്‍ കൂടംകുളം ആന്റ് സ്റ്റേറ്റ് സപ്രഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ്’ എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷായുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത് തയ്യാറാക്കിയത്.

13,000 കോടി മുടക്കി റഷ്യന്‍ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന കൂടംകുളം ആണവ നിലയം തമിഴ്നാട്ടിലെ തിരുനെല്‍‌വേലി ജില്ലയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റിനെക്കുറിച്ച് ജനങ്ങള്‍ക്ക് ഒട്ടേറെ ആശങ്കകള്‍ ഉണ്ടെന്നും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഇത് പരിഹരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. റഷ്യയുമായുള്ള കരാറില്‍ ദുരൂഹതകളുണ്ടെന്നാണ് ജനങ്ങളുടെ സംശയം. ഇത് നീക്കി പ്ലാന്റ് സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്തണം. പ്രതിഷേധക്കാര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍‌വലിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :