സന്തോഷ്‌ ട്രോഫി കിരീടം സര്‍വീസസിന്‌

കട്ടക്ക്‌| WEBDUNIA|
PRO
സന്തോഷ്‌ ട്രോഫി ഫുട്ബോള്‍ കിരീടം സര്‍വീസസിന്‌. തമിഴ്‌നാടിനെ രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ചാണ് സര്‍വീസസ്‌ കിരീടം സ്വന്തമാക്കിയത്. സെമിയില്‍ കേരളത്തെ തോല്‍പിച്ച് ഫൈനലിലെത്തിയ സര്‍വീസസിന് ഇത് രണ്ടാം സന്തോഷ്‌ ട്രോഫി കിരീട നേട്ടമാണ്.

ആവേശം വിതറിയ കളിയുടെ നാല്‍പ്പത്തഞ്ചാം മിനിറ്റില്‍ സര്‍വീസസാണ് ആദ്യഗോള്‍ നേടിയത്. സഞ്ജു സുബ്ബയാണ് തമിഴ്നാടിന്‍റെ ഗോള്‍‌വല കുലുക്കിയത്. അധികം വൈകാതെ, നാല്‍പ്പത്തൊമ്പതാം മിനിറ്റില്‍ രണ്ടാം ഗോളും സര്‍വീസസ് സ്വന്തമാക്കി. ഇത്തവണ സുബ്രത സര്‍ക്കാരാണ് വീരനായത്.

അറുപത്തേഴാം മിനിറ്റില്‍ ഫര്‍ഹാദ്‌ സര്‍വീസസിന് മൂന്നാം ഗോളും നേടിക്കൊടുത്തു. പിന്നീട് തമിഴ്നാട് എണ്‍പത്തിരണ്ടാം മിനിറ്റിലും എണ്‍പത്തൊമ്പതാം മിനിറ്റിലും ഗോളുകള്‍ മടക്കിയെങ്കിലും ഒരു ഗോളിന്‍റെ മുന്‍‌തൂക്കത്തില്‍ സര്‍വീസസ് വിജയം കുറിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :