കൂടംകുളം സമരക്കാര്‍ക്ക് മനഃശാസ്ത്ര കൌണ്‍സിലിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തുന്ന പ്രതിഷേധക്കാരെ മനോരോഗ വിദഗ്ദ്ധരെ കൊണ്ട് കൗണ്‍സിലിംഗ് ചെയ്യിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദമാകുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

ബാംഗ്ലൂര്‍ നിംഹാന്‍സിലെ മനശാസ്ത്രജ്ഞരെയാണ് കൗണ്‍സിലിംഗിനായി നിയോഗിച്ചത്. ആണവ നിലയം സുരക്ഷിതമാണെന്ന് പ്രതിഷേധക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്താനായിരുന്നു നീക്കം നടന്നത്.

ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ് കൂടംകുളത്ത് ഉണ്ടായിരിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിരീക്ഷിച്ചു. ജൂലൈ 25-ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര സെക്രട്ടറിയോട് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് ആദ്യവാരം ചെന്നൈയില്‍ തെളിവെടുപ്പ് നടത്തും.

സാമൂഹ്യപ്രവര്‍ത്തകനായ എസ് സി അഗര്‍വാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ പ്രകാരമാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. തിരുനെല്‍‌വേലി ജില്ലയിലെ ജനങ്ങളാണ് കൂടംകുളം നിലയത്തിനെതിരെ സമരം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :