മോസ്കോ|
WEBDUNIA|
Last Modified വ്യാഴം, 26 ജനുവരി 2012 (14:51 IST)
റഷ്യയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു ശതകോടീശ്വരനും. റഷ്യയിലെ പ്രമുഖ വ്യവസായിയായ മിഖായേല്‍ പ്രോഖറോവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിന്‍ അടക്കം ഇതുവരെ അഞ്ചു പേരാണ് മത്സരരംഗത്തുള്ളത്. മാര്‍ച്ച് നാലിനാണ് റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.
കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ സ്യുഗനോവ്, ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി തലവന്‍ വ്ലാഡിമിര്‍ ഹിരിനോവ്സ്കി, ജസ്റ്റ് റഷ്യ പാര്‍ട്ടി നേതാവ് സെര്‍ജി മിരോനോവ് എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് മൂന്നുപേര്‍.