കൂടംകുളം ആണവനിലയത്തിന് നക്‌സല്‍ ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചത് കേരളത്തില്‍ നിന്നാണ്. ഇക്കാര്യം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചു. ഭീഷണിയെ തുടര്‍ന്ന് നിലയത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.
തിരുനെല്‍വേലി ജില്ലയിലുളള പദ്ധതിക്കെതിരേ പ്രദേശവാസികള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. 17,000 കോടി രൂപ ചെലവിലാണ് നിലയം നിര്‍മ്മിച്ചിരിക്കുന്നത്. നിലയത്തിലെ 1,000 മെഗാവാട്ട് യൂണിറ്റില്‍ നിന്ന് അടുത്ത മാസം മുതല്‍ വാണിജ്യപരമായി വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.