കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സ് കീറിയെറിയണം: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഇതു സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സ് കീറിയെറിയണമെന്ന് അദ്ദേഹം പറഞ്ഞു. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കുന്നത് തെറ്റാണെന്നും ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യരുതെന്നും ഓ‌ര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ശുദ്ധ വിവരക്കേടാണെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ അവിടെ എത്തിയാണ് രാഹുല്‍ അഭിപ്രായം വ്യക്തമാക്കിയത്. വന്നപാടെ മാക്കന് സമീപമുള്ള കസേരയില്‍ രാഹുല്‍ ഇരുന്നു.

നീണ്ട ഒരു വാര്‍ത്താ സമ്മേളനത്തിന് ഞാനില്ല,​ ഓര്‍ഡിനന്‍സ് സംബന്ധിച്ച് തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. അതിനുശേഷം താന്‍ മടങ്ങിപ്പൊയ്ക്കോളാമെന്നും രാഹുല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :