ക്രിമിനല്‍ ജനപ്രതിനിധികള്‍ക്ക് അയോഗ്യത; വിധി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ക്രിമിനലുകളായ ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളുടെ വിശദാംശങ്ങള്‍ എല്ലാ മാസവും അറിയിക്കണമെന്ന് ചീഫ് സെക്രട്ടറിമാരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. അയോഗ്യത കല്‍പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനാവശ്യമായ സംവിധാനം ഒരുക്കണം.

വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ജനപ്രതിനിധികളെ അയോഗ്യരാക്കാമെന്നാണ് സുപ്രീംകോടതി വിധി. ജസ്റ്റിസ് എകെ പട്‌നായിക് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഏതെങ്കിലും കേസില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ നേരിടേണ്ടി വരുന്ന അംഗങ്ങള്‍ക്ക് അംഗത്വം നഷ്ടമാവും. എന്നാല്‍ വിധിക്ക് മുന്‍കാല പ്രാബല്യമുണ്ടാകില്ല. നിലവില്‍ അപ്പീലുകള്‍ സമര്‍പ്പിച്ച് വിധി കാത്തിരിക്കുന്നവര്‍ക്കും വിധി ബാധകമാകില്ല.

കല്‍ക്കരിപ്പാടം അഴിമതിക്കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :