ന്യൂഡല്‍ഹി|
Joys Joy|
Last Modified ശനി, 10 ജനുവരി 2015 (12:07 IST)
കുട്ടിക്കാലം മുതലേ സ്ത്രീകള്‍ തന്റെ ദൌര്‍ബല്യമെന്ന് യുബര്‍ ടാക്‌സി ഡ്രൈവര്‍ ശിവ് കുമാര്‍ യാദവ്. ചോദ്യം ചെയ്യലിനിടയില്‍ പൊലീസിനോട് ആണ് ഇയാള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. യുബര്‍ ടാക്സിയില്‍ സഞ്ചരിക്കവേ യുവതി ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ പൊലീസ് കസ്റ്റഡിയിലാണ് ഇയാള്‍ .
മുപ്പത്തിരണ്ടുകാരനായ ഇയാള്‍ കുറ്റസമ്മതത്തിനിടയില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, 2003ലും 2013ലും പീഡനക്കേസില്‍ പ്രതിയായ ആളാണ് ശിവ് കുമാര്‍ എന്ന്
പൊലീസ് പറഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയായിരുന്നു. 2011ല്‍ മറ്റൊരു പീഡനക്കേസില്‍ ഇയാളെ ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ഡിസംബറില്‍ ഡല്‍ഹിയില്‍ താന്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടി തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ മേഖലയില്‍ നിന്നാണ് ടാക്സിയില്‍ കയറിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി പിന്നിലെ സീറ്റിലാണ് ഇരുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ ഉറങ്ങി. ആ സമയത്ത് തന്റെ ചിന്ത മലിനപ്പെട്ടുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കാര്‍ കൊണ്ടുപോകുകയും അവിടെ വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയുമായിരുന്നെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
താന്‍ രണ്ടാം ക്ലാസുവരെ നൈനിറ്റാളിലായിരുന്നു പഠിച്ചതെന്നും പിന്നീട് തുടര്‍ പഠനത്തിനായി മഥുരയിലേക്ക് എത്തുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പഠനത്തില്‍ താന്‍ വളരെ പിന്നിലായിരുന്നെന്നും ഇയാള്‍ പറഞ്ഞു.
ഉപജീവനത്തിനായി 1999 മുതല്‍ താന്‍ കൃഷിയില്‍ സജീവമായി. 2005ല്‍ ഡല്‍ഹിയിലെ ഒരു കോള്‍ സെന്റര്‍ കമ്പനിയില്‍ കാബ് ഡ്രൈവര്‍ ആയി ചേര്‍ന്നു. 2014ല്‍ ഒരു സ്വിഫ്റ്റ് ഡിസൈര്‍ വാങ്ങുകയും യുബര്‍ കമ്പനിക്ക് സര്‍വ്വീസ് നല്കാന്‍ തുടങ്ങുകയും ചെയ്തു.
ഐ പി സി സെക്ഷന്‍ 376 (ബലാത്സംഗം), സെക്ഷന്‍ 366 (ബലപ്രയോഗത്തിലൂടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുക), സെക്ഷന്‍ 506 (കുറ്റകരമായ രീതിയില്‍ ഭയപ്പെടുത്തുക), സെക്ഷന്‍ 323 എന്നിവ പരിഗണിച്ചാണ് ഇയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 100 പേജില്‍ അധികമുണ്ട് കുറ്റപത്രം.