യുവതിയെ തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു

 കൂട്ടബലാത്സഗം , യുവതി , തോക്കുചൂണ്ടി , പൊലീസ്
മീററ്റ്| jibin| Last Updated: ശനി, 3 ജനുവരി 2015 (15:25 IST)
ഇരുപത്തിരണ്ടുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്തുള്ള ദൌറാല ഗ്രാമത്തില്‍ കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു സംഭവം നടന്നത്.

വീടിനടുത്തുള്ള വനത്തിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ അതേ ഗ്രാമത്തിലുണ്ടായിരുന്ന യുവാക്കള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പേടിച്ചു പോയ യുവതിയെ വനത്തിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ ഒരു വീട്ടില്‍ കൊണ്ടുപോയി രാത്രി മുഴുവന്‍ ക്രൂരമായി മാനഭംഗപ്പെടുത്തുകയുമായിരുന്നു. മാറി മാറിയുള്ള ക്രൂരമായ പീഡനത്തില്‍ അവശയായ യുവതിയെ പിറ്റേന്ന് രാവിലെയാണ് മോചിപ്പിച്ചത്. സംഭവം മറ്റാരെയെങ്കിലും അറിയിച്ചാല്‍ കുടുംബത്തോടെ കൊന്നുകളയുമെന്നും യുവാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

വീട്ടിലെത്തിയ യുവതി വിവരങ്ങള്‍ വീട്ടുകാരോട് പറയുകയും വീട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ ഗ്രാമത്തില്‍ തന്നെയുള്ള അമിത്, വികാസ്, ബാല്‍കര്‍, അങ്കിത് എന്നിവരാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :