ഗാസിയാബാദ്|
Last Modified വ്യാഴം, 8 ജനുവരി 2015 (12:35 IST)
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയാണ്
ബുധനാഴ്ച കൂട്ടബലാത്സംഗത്തിന് ഇരയായത്.
നോയിഡയില്‍ വെച്ചാണ് യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. യുവാക്കള്‍ സഞ്ചരിക്കുകയായിരുന്ന സ്കോര്‍പ്പിയോ കാറിലേക്ക് പെണ്‍കുട്ടിയെ വലിച്ചു കേറ്റി, പിന്നീട് വിജനമായ സ്ഥലത്തെത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഗാസിയാബാദ് പൊലീസ് വ്യാഴാഴ്ച കുറ്റക്കാരായ മൂന്നുപേരെ അറസ്റ്റു ചെയ്തു. ഇതില്‍ ഒരാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.