കിരണ്‍ ബേദിയെ ബിജെപി വേദിയില്‍ കണ്ടതില്‍ വേദനയുണ്ടെന്ന് യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി| Last Updated: ബുധന്‍, 21 ജനുവരി 2015 (11:18 IST)
തന്റെ മുന്‍ സഹപ്രവര്‍ത്തകയായ കിരണ്‍ ബേദിയെ ബി ജെ പിയില്‍ കണ്ടതില്‍ വേദനയുണ്ടെന്ന് ആം ആദ്‌മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ്. ബി ജെ പിക്ക് ഇപ്പോള്‍ എല്ലാമുണ്ട്. പണം, കോര്‍പ്പറേറ്റ് പവര്‍ ,മാധ്യമശക്തി എന്നിങ്ങനെ ആവശ്യമായത് എല്ലാം ബി ജെ പിക്കുണ്ട്.

ബി ജെ പിയുടെ പാളയത്തില്‍ കിരണ്‍ ബേദിയെ കണ്ടപ്പോള്‍ വല്ലാത്ത വേദന തോന്നി. എന്തുകൊണ്ടാണ് അവര്‍ അധികാരത്തിന്റെ കൂടെ നില്‍ക്കുന്നതെന്നും യോഗേന്ദ്ര യാദവ് ചോദിച്ചു. ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവ് ഇക്കാര്യം പറഞ്ഞത്.

കിരണ്‍ ബേദിയെ ഉള്‍പ്പെടുത്തിയത് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് കളിയുടെ ഭാഗമാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകും. നിലവിലെ പ്രാദേശികനേതൃത്വത്തെ വെച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് നരേന്ദ്ര മോഡിക്ക് അറിയാം. ഇക്കാരണത്താലാണ് കിരണ്‍ ബേദിയെ പോലുള്ളവരെ ബി ജെ പി നേതൃത്വത്തിലേക്ക് എത്തിച്ചതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

ബി ജെ പി പരാജയപ്പെടുകയാണെങ്കില്‍ കിരണ്‍ ബേദി ആരോപണവിധേയയാകും. മോഡിയുടെ ഒപ്പം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ എന്തിനാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം ബി ജെ പിയില്‍ അവര്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്നും യോഗേന്ദ്ര യാദവ് ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :