കിരണ്‍ ബേദിയുടെ ഫോണ്‍ കോളുകളോട് ഹസാരെ പ്രതികരിക്കുന്നില്ല ?

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 19 ജനുവരി 2015 (14:23 IST)
അരവിന്ദ് കെജ്രിവാളിന് പിന്നാലെ
കിരണ്‍ ബേദിയും രാഷ്ട്രീയത്തില്‍ ഇറങ്ങിയതില്‍ അണ്ണാ ഹസാരേ അതൃപ്തനാണെന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ കിരണ്‍ ബേദി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് താന്‍ അറിഞ്ഞില്ലെന്ന് ഹസാരെ പ്രതികരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബേദി അണ്ണ ഹസാരയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നാണ് സൂചന.

രണ്ടു ദിവസമായി കിരണ്‍ ബേദിയുടെ ഫോണ്‍ അദ്ദേഹം എടുക്കാതിരിക്കുന്നത് ബേദിയുടെ രാഷ്ട്രീയ പ്രവേശനത്തോടുള്ള ഹസാരെയുടെ എതിര്‍പ്പിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.നേരത്തെ ആം ആദ്മി പാര്‍ട്ടി ആരംഭിച്ച കെജ്രിവാളിന്റെ നടപടിയ്ക്കെതിരെ കിരണ്‍ ബേദി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതേ രീതിയില്‍
ബേദിയും പൊടുന്നനെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :