എഎപി നേതാവ് ഷാസിയ ഇല്‍മി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി| Joys Joy| Last Modified വെള്ളി, 16 ജനുവരി 2015 (17:01 IST)
ആം ആദ്‌മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പിയുടെ ഡല്‍ഹി നേതാവ് സതിഷ് ഉപാധ്യയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു ഷാസിയ ഇല്‍മി ബി ജെ പിയില്‍ ചേര്‍ന്നത്. ജനങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യുന്നതിനുള്ള ഒരു അവസരമാണ് തനിക്കിതെന്ന് ബി ജെ പിയില്‍ ചേര്‍ന്നു കൊണ്ട് ഷാസിയ പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴില്‍ രാജ്യത്ത് ഒരു രാഷ്‌ട്രീയരീതി ഉടലെടുത്തിരിക്കുകയാണ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ , ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്” - ഷാസിയ ഇല്‍മി പറഞ്ഞു.

ഡല്‍ഹിയില്‍ കുഴപ്പം നിറഞ്ഞ അവസ്ഥ സൃഷ്‌ടിക്കുന്നവരേക്കാള്‍ അച്ചടക്കമുള്ള ഒരു സര്‍ക്കാരിനെയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടതെന്നും ഷാസിയ ഇല്‍മി പറഞ്ഞു. നേരത്തെ, ബി ജെ പി നേതാവ് അമിത് ഷായെ വീട്ടില്‍ ചെന്നു കണ്ട ഷാസിയ എത്രയും പെട്ടെന്ന് താന്‍ ബി ജെ പിയില്‍ ചേരുമെന്ന് പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :