ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കു സമീപം തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാനും പൊലീസുകാരനും മരിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരുക്കേറ്റു.
കുപ്‌വാരയിലെ സൂണരേശ്വിയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുകയാണെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം. ഏറ്റുമുട്ടല്‍ രാത്രി മുഴുവന്‍ തുടര്‍ന്നു.
ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് സൈന്യം പ്രദേശത്ത് തിരച്ചില്‍ തുടങ്ങി.