അദ്വാനി മിതവാദിയാണെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ബിജെപിയിലെ അദ്വാനി പക്ഷം മിതവാദികളാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്. ബിജെപിയിലെ മിതവാദികളായ അദ്വാനി. ജസ്വന്ത്‌ സിങ്‌, സുഷമാ സ്വരാജ്‌ തുടങ്ങിയവരെ മോഡിയും കൂട്ടരും വെട്ടിനിരത്തുകയാണെന്ന്‌ ഉമ്മന്‍ ചാണ്ടിയുടെ പോസ്‌റ്റില്‍ പറയുന്നു.

രാജ്യത്തിന്റെ ഭരണം മോഡിയെ പോലുള്ള തീവ്രവാദികളുടെ കയ്യില്‍ എത്തിയാല്‍ എന്താവുമെന്നും പോസ്‌റ്റിലൂടെ അദ്ദേഹം ചോദിക്കുന്നു. തീവ്ര നിലപാടുകളുടെ പേരില്‍ അറിയപ്പെട്ടിരുന്ന അദ്വാനിയെയാണ്‌ മുഖ്യമന്ത്രി ഇപ്പോള്‍ മിതവാദിയെന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌.

എന്നാല്‍ പാര്‍ട്ടിയില്‍ മോഡിയുടെ നിലപാടുകളുമായി പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ്‌ ബിജെപി സ്‌ഥാപകന്‍ കൂടിയായ അദ്വാനി ഇപ്പോള്‍. മുന്‍പ്‌ വാജ്‌പേയിയെ മിതവാദിയെന്ന്‌ വിശേഷിപ്പിച്ച വി എം സുധീരന്റെ പ്രസ്‌താവന വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :