ന്യൂഡല്‍ഹി|
സജിത്ത്|
Last Modified വെള്ളി, 26 മെയ് 2017 (08:39 IST)
രാജ്യത്തെ കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം തന്നെ വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആശയവിനിമയമന്ത്രി മനോജ് സിന്‍ഹ. ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്നാണ് വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുയെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ 200 ഗ്രാമീണ റെയില്‍വേ സ്റ്റേഷനുകളിലും ഈ
സൌകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.എസ്.എന്‍.എല്‍. വഴി 4 ജി ഡേറ്റ ലഭ്യമാക്കും. പ്രതിരോധമന്ത്രാലയത്തിന്റെ ആശയവിനിമയശൃംഖലയും ബി.എസ്.എന്‍.എല്‍. സ്ഥാപിക്കും. ലാന്‍ഡ് ലൈനുകളുടെ സേവനം മെച്ചപ്പെടുത്താന്‍ വകുപ്പിന് പ്രത്യേകം നിര്‍ദേശം നല്‍കും. ബ്രോഡ്ബാന്‍ഡ് സംവിധാനം മെച്ചപ്പെടുത്താന്‍ ബി.എസ്.എന്‍.എല്‍ -എം.ടി.എന്‍.എല്‍. കേബിള്‍ ശൃംഖല ഫൈബര്‍ അധിഷ്ഠിതമാക്കാന്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.