സഖ്യം വേണ്ട എന്നത് സിപിഎം കേരളാ ഘടകത്തിന്റെ മാത്രം നിലപാടല്ല, ഇന്നത്തെ കോണ്‍ഗ്രസാണ് നാളത്തെ ബിജെപി: ആന്റണിക്കെതിരെ കോടിയേരി

കോണ്‍ഗ്രസുമായുള്ള സഖ്യം ആത്മഹത്യാപരമാണെന്ന് കോടിയേരി

കണ്ണൂര്‍| സജിത്ത്| Last Updated: ബുധന്‍, 24 മെയ് 2017 (14:37 IST)
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിക്കെതിരായ വിശാല സഖ്യത്തിന് സിപിഎം കേരളാ ഘടകമാണ് എതിര് നില്‍ക്കുന്നതെന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നത് സിപിഎം കേരളാ ഘടകത്തിന്റെ മാത്രം നിലപാടല്ല. ഇന്നത്തെ കോണ്‍ഗ്രസാണ് നാളത്തെ ബിജെപിയെന്നും കോടിയേരി പരിഹസിച്ചു. സിപിഎമ്മിന്റെ ബംഗാള്‍ നേതാക്കളും സിപിഐയും സഖ്യത്തിന് അനുകൂലമാണെന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസുകാരനായിരിക്കണമെന്ന നിര്‍ബന്ധമില്ലെന്നും ആന്റണി മുമ്പ് വ്യക്തമാക്കിയിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :