കാലാവസ്ഥാ നിര്‍ണയ ഉപഗ്രഹം ഇന്‍സാറ്റ് 3ഡിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഇന്ത്യയുടെ കാലാവസ്ഥാ നിര്‍ണയ ഉപഗ്രഹം ഇന്‍സാറ്റ് 3ഡി-യുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇന്ത്യ അടുത്തിടെ വിക്ഷേപിച്ച ഉപഗ്രഹമായിരുന്നു ഇന്‍സാറ്റ് 3ഡി. കര്‍ണാടകയിലെ ഹാസനിലുള്ള മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയുമായുള്ള ഉപഗ്രഹത്തിന്റെ ആശയ വിനിമയം നിലച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.
കഴിഞ്ഞ ഇരുപത്തിയറാം തീയ്യതി ഫ്രഞ്ച് ഗയാനയിലെ കൗറോയില്‍ നിന്നായിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്. 2000 കിലോഗ്രാം ഭാരമുള്ള ഇന്‍സാറ്റ് 3-ഡിക്ക് 200 കോടി രൂപയോളം ചെലവായായിരുന്നു. ഇന്‍സാറ്റ് 3എ-യുടെ തുടര്‍ച്ചാ ദൗത്യവുമായാണ് 3ഡി അയച്ചത്.
പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുക, മത്സ്യബന്ധത്തിനാവശ്യമായ വിവരങ്ങള്‍, അന്തരീക്ഷ താപനില, സാന്ദ്രത, ഓസോണ്‍ പടലത്തിന്റെ നില എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയായിരുന്നു ഇന്‍സാറ്റ് 3ഡി-യുടെ ദൗത്യം.
ഫ്രഞ്ച് റോക്കറ്റായ ഏരിയലാണ് ഇന്‍സാറ്റ് 3ഡി-യെ ഭ്രമണ പഥത്തിലെത്തിച്ചത്. യൂറോപ്യന്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ആല്‍ഫാസാറ്റിനെയും ഇതോടൊപ്പം ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഉപഗ്രഹത്തെ ഭ്രമണ പഥത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തുമെന്ന് ഐഎസ്ആര്‍ഒ കെ രാധാകൃഷ്ണന്‍ പറഞ്ഞു.