കാമുകിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഗുരുദാസ്‌പുര്‍ | WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കാമുകിയെ കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. നീലം എലിയാസ് നീലുവിനെയാണ്(25) കാമുകനായ മുരളി(35) കുത്തിക്കൊന്നത്. പഞ്ചാബിലെ ഗുരുദാസ്പുര്‍ ജില്ലയിലെ ഹോഷിപുര്‍ ഗ്രാമത്തിലാണ് കൊലപാതകം അരങ്ങേറിയത്.

വിവാഹിതനും നാലുകുട്ടികളുടെ പിതാവുമായ മുരളി ഹോഷിപൂരിലെ ജന്ദല്‍ ഗ്രാമത്തില്‍ താമസിക്കുന്ന നീലവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ നീലമിന് കല്യാണാലോചന തുടങ്ങിയത് മുരളിയെ പ്രകോപിതനാക്കുകയായിരുന്നു. നീലം സീദാപുരില്‍ തന്റെ ആന്റിയോടൊപ്പമാണ് താമസിച്ചിരുന്നത്. ഇത് മനസിലാക്കിയ മുരളി സിദാപുരിലെ വീട്ടില്‍ എത്തി താനുമായി ബന്ധം തുടരണമെന്ന് നീലമിനോട് അഭ്യര്‍ഥിക്കുകയായിരുന്നു. എന്നാല്‍ ബന്ധത്തെ എതിര്‍ത്ത നീലം വീട്ടില്‍ നിന്നും പോകാന്‍ മുരളിയോട് പറഞ്ഞു. ഇതില്‍ കോപിതനായ മുരളി കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് നീലമിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.

നീലമിനെ കുത്തിവീഴ്ത്തിയതിനുശേഷം മുരളി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മുരളി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മുരളിക്കെതിരെ കൊലക്കുറ്റത്തിനും ആത്മഹത്യാ ശ്രമത്തിനും പൊലീസ് കേസ് എടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :