കാമുകിക്ക് സമ്മാനമായി സ്വയം കൊറിയറായ കാമുകന്‍ ആശുപത്രിയിലായി !

ലണ്ടന്‍| WEBDUNIA|
PRO
PRO
കാമുകിയെ അത്ഭുതപ്പെടുത്തുന്നതിന് വേണ്ടി സ്വയം കൊറിയറായി പെട്ടിക്കുള്ളില്‍ കയറിക്കൂടിയ കാമുകനെ ശ്വാസം മുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോംഗിംഗ് സ്വദേശിയായ ഹ്യൂ സെംഗാണ് കാമുകിയുടെ സ്നേഹം പിടിച്ചുപറ്റാന്‍ പെട്ടിക്കുള്ളില്‍ കയറിക്കൂടി ആശുപത്രിക്കിടക്കയിലായത് .

തന്റെ സുഹൃത്തിന്റെ സഹായത്തോടെ ഒരു വലിയ കൊറിയര്‍ പെട്ടി വാങ്ങിയ സെംഗ് അതില്‍ കയറിക്കൂ‍ടുകയായിരുന്നു. തുടര്‍ന്ന് സുഹൃത്ത് പെട്ടി ഭദ്രമായി ടേപ്പ് ഒട്ടിച്ച് പൊതിയുകയായിരുന്നു. അതിനുശേഷം പെട്ടി കാമുകിക്ക് അയച്ചുകൊടുക്കാന്‍ കൊറിയര്‍ കമ്പനിക്ക് കൊടുത്തു. അര മണിക്കൂര്‍ മതി കാമുകിക്ക് കൊറിയര്‍ കിട്ടാന്‍. എന്നാല്‍ ഹ്യൂ സെംഗിന്റെ കഷ്ടകാലത്തിന് കൊറിയര്‍ എത്തിയത് മൂന്ന് മണിക്കൂര്‍കൊണ്ട്.

കാമുകിയുടെ വീട്ടില്‍ ഹ്യൂ സെംഗ് വെളിയില്‍ ചാടുന്നത് ഷൂട്ട് ചെയ്യാന്‍ വേറെയൊരു സുഹൃത്തിനെ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ലീ വാംഗ് പെട്ടിക്കുള്ളില്‍ കിടന്ന് ശ്വാസം മുട്ടുകയായിരുന്നു. പെട്ടിക്കുള്ളില്‍ ദ്വാരം പോലും ഇല്ലാതിരുന്നതിനാല്‍ ലീ വാംഗ് കുഴഞ്ഞു ബോധരഹിതനാകുകയായിരുന്നു.

കൊറിയര്‍ ലഭിച്ച കാമുകി തുറന്നു നോക്കുമ്പോള്‍ തന്റെ കാമുകന്‍ മരണത്തോട് മല്ലിടുന്നതാണ് കാണാന്‍ സാധിച്ചത്. തികച്ചും ബോധരഹിതനായ ഹ്യൂ സെംഗിനെ കാമുകിയും കൂട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്തായാലും തന്റെ പ്രണയിനിക്ക് അയച്ച കൊറിയര്‍ സമ്മാനം ഇത്രയും വൈകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഹ്യൂ സെംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :