സീരിയല്‍ നടിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

കോഴിക്കോട്| WEBDUNIA|
PRO
സീരിയല്‍ നടിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പന്നിക്കോട് കാരാളിപ്പറമ്പ് കൂടത്തില്‍പറമ്പില്‍ വര്‍ഷ(22)യാണ് മരിച്ചത്. ഭര്‍ത്താവ് സജീവ്(26) അറസ്റ്റിലായിട്ടുണ്ട്. വര്‍ഷയുടെ അമ്മ ബേബിക്ക് സജീവിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.

വര്‍ഷ സീരിയലില്‍ അഭിനയിക്കുന്നതിനോട് സജീവിന് എതിര്‍പ്പുണ്ടായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ പിരിഞ്ഞു താമസിക്കുകയാണ്. മുക്കത്തിന് സമീപം പൂളപ്പൊയിലിലെ സ്വകാര്യ ക്വാര്‍ട്ടേഴ്‌സിലാണ് വര്‍ഷ താമസിച്ചിരുന്നത്. സീരിയല്‍ തിരക്ക് കഴിഞ്ഞ് വര്‍ഷ എത്തിയതറിഞ്ഞ് വര്‍ഷയുടെ താമസ സ്ഥലത്തെത്തിയ സജീവ് ആക്രമണം നടത്തുകയായിരുന്നു.

സംഭവത്തിന് ശേഷം സജീവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കൈക്ക് പരുക്കേറ്റിട്ടുണ്ട്. സജീവ് പൊലീസിനോട് കുറ്റം സമ്മതിച്ചു. ഇയാള്‍ കോണ്‍ക്രീറ്റ് തൊഴിലാളിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :