കാമുകിയുമായി തര്‍ക്കിച്ച് വെബ്ക്യാമിന് മുന്നില്‍ ജീവനൊടുക്കി

ലക്നൌ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
വീഡിയോ ചാറ്റിംഗിനിടെ കാമുകിയുമായി തര്‍ക്കിച്ച യുവാവ് വെബ്ക്യാമിന് മുന്നില്‍ ചെയ്തു. അങ്കിത്‌ ശ്രീവാസ്‌തവ (25) എന്നയാളാണ് വാരാണസിയില്‍ അത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കണ്മുന്നില്‍ ആത്മഹത്യ കണ്ടിട്ടും അത് തടയാന്‍ ശ്രമിക്കാതിരുന്ന കാമുകിക്കെതിരേ പൊലീസ്‌ കേസെടുത്തു.

കാമുകിയുമായി ഉണ്ടായ രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് യുവാവ് ആത്മഹത്യ ചെയ്തത്. യുവാവ് സീലിംഗ്‌ ഫാനില്‍ തൂങ്ങി മരിക്കുന്ന രംഗം വെബ്‌ക്യാമറയില്‍ കാണാമായിരുന്നു.

ഒരു ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയിലെ ഉദ്യോഗസ്‌ഥനായിരുന്നു അങ്കിത്‌. ഇയാള്‍ക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :