കാണാതായ കോസ്റ്റ് ഗാര്‍ഡ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി

പനാജി| JOYS JOY| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (11:14 IST)
മൂന്ന് ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായ കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. ഗോവയുടെ തീരപ്രദേശത്ത് ആണ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

വിമാനം കണ്ടെത്തിയെങ്കിലും പൈലറ്റിനെയും നിരീക്ഷകനെയും ഇതു വരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്. ഇന്ത്യന്‍ നേവിയുടെ ആറ് കപ്പലുകളും രണ്ട് വിമാനങ്ങളുമാണ് ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നത്.

ഗോവയില്‍ നിന്നും 25 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. രാത്രി ഒമ്പതു മണി വരെ വിമാനം അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. പത്തുമണി വരെ വിമാനം റഡാറിലും ദൃശ്യമായിരുന്നു.

അതിനു ശേഷമായിരുന്നു വിമാനം കാണാതായത്. 2014 ല്‍ കോസ്റ്റ് ഗാര്‍ഡിന് ലഭിച്ച വിമാനമായിരുന്നു ഇത്.
40 നോട്ടിക്കല്‍ മൈല്‍ അകലെ വടക്ക് കിഴക്കന്‍ മേഖലയായ കാര്യക്കല്‍ തീരപ്രദേശത്തു വെച്ചാണ് ഡോണിയര്‍ കാണാതായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :