അജിത്തിന്‍റെ അടുത്ത പടവും ശിവയ്ക്ക്, തിരക്കഥ പൂര്‍ത്തിയാകുന്നു, നിര്‍മ്മാതാവിനെ തീരുമാനിച്ചു!

Ajith, Vedhalam, Siva, Mohanlal, Soniya, അജിത്, വേതാളം, ശിവ, മോഹന്‍ലാല്‍, സോണിയ
Last Modified ശനി, 19 ഡിസം‌ബര്‍ 2015 (19:30 IST)
വീരം, വേതാളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച തന്നെ ‘തല’ അജിത്തിന്‍റെ അടുത്ത ചിത്രവും സംവിധാനം ചെയ്യും. ഈ സിനിമയുടെ തിരക്കഥാ ജോലികളിലാണ് ഇപ്പോള്‍ ശിവ. 2016 ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് അറിയുന്നത്.

കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ് അജിത്. മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷം സിനിമയില്‍ സജീവമാകാനാണ് അജിത്തിന്‍റെ പരിപാടി.

അജിത് - ശിവ ടീമിന്‍റെ ചിത്രം സത്യജ്യോതി ഫിലിംസ് നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത്തുമായി ഒരു സിനിമ ചെയ്യാനാ‍ായി സത്യ ജ്യോതി ഫിലിംസിന്‍റെ അമരക്കാര്‍ ഏറെക്കാലമായി ശ്രമിച്ചുവരികയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :