കശ്മീരില്‍ ഭൂചലനം

കശ്മീര്‍| WEBDUNIA|
PRO
PRO
ജമ്മുകശ്മീരില്‍ തിങ്കളാഴ്ച ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാക് അധിനിവേശ കശ്മീരിലും ചലനം അനുഭവപ്പെട്ടു. ഇന്ത്യാ-പാക് അതിര്‍ത്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാവിലെ 11.36 ഓടെയായിരുന്നു ഭൂചലനം. ഏതാനും സെക്കന്റുകള്‍ മാത്രമാണ് ചലനം നീണ്ടുനിന്നത്.

2005-ല്‍ ഈ മേഖലയില്‍ ഉണ്ടായ ഭൂചലനത്തില്‍ 75,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

English Summary: The state of Jammu and Kashmir was rocked, along with parts of Pakistan occupied Kashmir (PoK), by a moderate earthquake at 11.36 am (IST) on Monday.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :