ടോക്യോ: ജപ്പാനില്‍ വീണ്ടും ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. എന്നാല്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പില്ല. കിഴക്കന്‍ പ്രവിശ്യയായ യമനാഷിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ചലനം അനുഭവപ്പെട്ടത്.