ഫിലിപ്പൈന്‍സിന്റെ കിഴക്കന്‍ തീരത്തെ പ്രകമ്പനം കൊള്ളിച്ച് വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്, എന്നാല്‍ സുനാമി മുന്നറിയിപ്പില്ല.
സാമര്‍ ദ്വീപില്‍ പ്രാദേശിക സമയം രാവിലെ 9.09-നുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഗ്വിനാന്‍ നഗരത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്കുഭാഗത്തായാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
നാശനഷ്‌ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ടുചെയ്‌തിട്ടില്ല. പസഫിക് സമുദ്രത്തില്‍, ഒരു ബെല്‍റ്റ് ആകൃതിയില്‍ കിടക്കുന്ന “റിംഗ് ഓഫ് ഫയര്‍” എന്ന് വിളിക്കുന്ന മേഖലയിലെ ടെക്‍ടോണിക് പ്ലേറ്റുകളുടെ നിരന്തരമായ സ്ഥാനാന്തരം മൂലമാണ് ഇവിടെ ഭൂചലനങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും ആവര്‍ത്തിക്കുന്നത്.
2011 നവംബറിലും രാജ്യത്ത് ശക്തമായ ഭൂചലനം ഉണ്ടായിരുന്നു.