കള്ളവോട്ട് ചെയ്യു, വിവാദം മുറുകുന്നു

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 24 മാര്‍ച്ച് 2014 (12:51 IST)
PTI
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ അണികളോട് കേന്ദ്രമന്ത്രിയും എന്‍സിപി നേതാവുമായ ശരത് പവാര്‍ ആഹ്വാനം ചെയ്തത് വിവാദമാകുന്നു.

മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സഞ്ജയ് ദിനാ പാട്ടീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് രണ്ട് തവണ വോട്ട് ചെയ്യാന്‍ പവാര്‍ ആഹ്വാനം ചെയ്തത്. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആദ്യ വോട്ടിനുശേഷം വിരലിലെ മഷി മായ്ച്ച് മറ്റ് മണ്ഡലത്തിലും വോട്ട് ചെയ്യണമെന്നും പവാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ തമാശ പറഞ്ഞതാണെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെ വിശദീകരണവുമായി പവാര്‍ രംഗത്തെത്തുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :