തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥികളെക്കുറിച്ച് ഏകദേശ ധാരണയായി. മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് മത്സരിക്കും. കെ സുരേന്ദ്രന്‍ കാസര്‍കോഡ് ജനവിധി തേടും.

അല്‍ഫോണ്‍സ് കണ്ണന്താനത്തെ പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. എ എന്‍ രാധാകൃഷ്ണന്‍ എറണാ‍കുളത്ത് മത്സരിക്കുമെന്ന് ഉറപ്പായി. ശോഭ സുരേന്ദ്രന്റെ പേര് ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ പരിഗണിക്കുന്നുണ്ട്.

സികെ പത്മനാഭന്‍ കോഴിക്കോടും എം ടി രമേശ് വടകരയിലും ജനവിധി തേടിയേക്കും.
കണ്ണൂരില്‍ സി കൃഷ്ണകുമാറിനെയും പാലക്കാട് വി കെ സജീവനെയുമാണ് പരിഗണിക്കുന്നത്.
വി എന്‍ വേലായുധന്‍ ചാലക്കുടിയില്‍ മത്സരിച്ചേക്കും.

സ്ഥാനാര്‍ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കും. തുടര്‍ന്നായിരിക്കും അന്തിമ തീരുമാനം വരിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :