തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹം അറിയിച്ച് അദ്വാനി വീണ്ടും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹം പ്രകടമാക്കി മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍ കെ അദ്വാനി വീണ്ടും. പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അദ്വാനിയുടെ ഈ പ്രതികരണം വന്നിരിക്കുന്നത്.

പാര്‍ട്ടി അനുവാദം നല്‍കിയാല്‍ മല്‍സരിക്കുമെന്നാണ് അദ്വാനി പറഞ്ഞത്. അദ്വാനിയുടെ ഈ പ്രതികരണത്തെ പാര്‍ട്ടി കേന്ദ്രങ്ങള്‍ എങ്ങനെ നോക്കിക്കാണും എന്നാണ് ഇനി അറിയേണ്ടത്.

നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാണ് ബി ജെ പി പ്രചാരണം നടത്തുന്നത്. മോഡിയെ ഉയര്‍ത്തിക്കാട്ടുന്നതിനോട് അദ്വാനി തന്റെ എതിര്‍പ്പ് പരസ്യമായി പ്രകടമാക്കുകയും ചെയ്തു.

അദ്വാനി മത്സരിച്ച് വിജയിക്കുകയും ബിജെപിക്ക് പ്രതീക്ഷിച്ച സീറ്റ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ നിര്‍ണ്ണായകമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :