കല്‍ക്കരി അഴിമതി റിപ്പോര്‍ട്ട് നിയമമന്ത്രിയെ കാണിച്ചെന്ന് സിബിഐ

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
കല്‍ക്കരിപ്പാടം അഴിമതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദത്തില്‍ സര്‍ക്കാരിന്റെയും നിയമമന്ത്രിയുടെയും വാദത്തിന് എതിരെ സിബിഐ. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നിയമമന്ത്രിയുമായി പങ്കുവച്ചെന്ന് ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ സുപ്രീംകോടതിയെ അറിയിച്ചു. മന്ത്രിയുടെ ആവശ്യപ്രകാരമായിരുന്നു തന്റെ സന്ദര്‍ശനമെന്നും സിന്‍ഹ വ്യക്തമാക്കി.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് അഡിഷണല്‍ സോളിസിറ്റര്‍ ജനറലും അറ്റോര്‍ണി ജനറലും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ് താന്‍ യോഗം വിളിച്ചതെന്നും ഇതില്‍ സിബിഐ ഡയറക്ടറുടെ സാന്നിധ്യവും ആവശ്യമായിരുന്നുവെന്നായിരുന്നു നിയമമമന്ത്രി അശ്വിനികുമാര്‍ മന്ത്രിസഭയെ അറിയിച്ചിരുന്നത്.

ഇതിന്റെ ചുവടുപിടിച്ച് മന്ത്രി റിപ്പോര്‍ട്ട് കാണുകയോ അതില്‍ തിരുത്തല്‍ വരുത്തുകയോ ചെയ്തിട്ടില്ല എന്നതു തന്നെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട്. റിപ്പോര്‍ട്ട് നിയമമന്ത്രിയെ കാണിച്ചതിന് രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം സിബിഐയെ വിമര്‍ശിച്ചത്. രാഷ്ട്രീയം യജമാനന്മാരില്‍ നിന്ന് മോചിപ്പിച്ച് സിബിഐയെ ഒരു സ്വതന്ത്ര ഏജന്‍സിയാക്കണമെന്നും കേസില്‍ വാദം കേള്‍ക്കെ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പ്രശ്‌നത്തില്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിക്കൊണ്ട് സിബിഐ ഡയറക്ടറുടെ വെളിപ്പെടുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :