കര്‍ഷകന്റെ ആത്മഹത്യ: കെജ്‌രിവാള്‍ മാപ്പു പറഞ്ഞു

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (10:16 IST)
കഴിഞ്ഞദിവസം ആം ആദ്‌മി പാര്‍ട്ടിയുടെ സമരത്തിനിടെ കര്‍ഷകന്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ മാപ്പു പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ ആനിക്ക് നല്കിയ അഭിമുഖത്തിലാണ് കെജ്‌രിവാള്‍ മാപ്പു പറഞ്ഞത്. കര്‍ഷകന്റെ ആത്മഹത്യയ്ക്ക് ശേഷം ഇത് ആദ്യമായാണ് കെജ്‌രിവാള്‍ പ്രതികരിച്ചത്.

കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും താന്‍ പ്രസംഗം തുടര്‍ന്നത് ശരിയായില്ലെന്ന് പറഞ്ഞ അദ്ദേഹം യോഗം അപ്പോള്‍തന്നെ വേണ്ടെന്നു വെയ്ക്കണമായിരുന്നെന്നും പറഞ്ഞു. അങ്ങനെ സംഭവിക്കാത്തതില്‍ തനിക്ക്
ഖേദമുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി.

പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ ശരിയല്ലെന്നും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് വേണം ചര്‍ച്ച ചെയ്യേണ്ടതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അജയ് മാക്കന്‍ ആവശ്യപ്പെട്ടു. കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ കെജ്‌രിവാള്‍ പ്രസംഗം തുടര്‍ന്നത് നിര്‍ദ്ദയമായ നടപടിയായെന്നും അജയ് മാക്കന്‍ കുറ്റപ്പെടുത്തി.

കര്‍ഷകറാലി നടത്തുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികളെടുക്കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറായില്ല. മുന്‍കരുതല്‍
നടപടികള്‍ എടുത്തിരുന്നെങ്കില്‍ കര്‍ഷകന്റെ ആത്മഹത്യ തടയാമായിരുന്നെന്നും മാക്കന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :