കര്‍ഷകരുടെ ജീവനേക്കാള്‍ വലുതായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (15:03 IST)
രാജ്യത്തെ കര്‍ഷകരുടെ ജീവനേക്കാള്‍ വലുതായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഴിഞ്ഞദിവസം ആം ആദ്‌മി പാര്‍ട്ടി സമരത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിശദീകരണം നല്കി കഴിഞ്ഞ ഉടനെ ആയിരുന്നു പ്രധാനമന്ത്രി വിശദീകരണം നടത്തിയത്. ഒരു മിനുട്ടില്‍ താഴെ സമയം മാത്രമാണ് പ്രധാനമന്ത്രി പ്രസ്താവനയ്ക്കായി നീക്കിവെച്ചത്.

കര്‍ഷകരുടെ ജീവനേക്കാള്‍ പ്രധാനമായി ഒന്നുമില്ല. രാജ്യത്ത് കര്‍ഷക ആത്മഹത്യ തടയാന്‍ ഏത് നിര്‍ദ്ദേശവും സര്‍ക്കാര്‍ സ്വീകരിക്കും. കര്‍ഷക പ്രതിസന്ധി ഇപ്പോള്‍ ഉണ്ടായതല്ലെന്നും രാഷ്‌ട്രീയ വ്യത്യാസം മറന്ന് പോരാടണമെന്നും മോഡി പറഞ്ഞു.

അതേസമയം, കര്‍ഷക ആത്മഹത്യയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

ഇതിനിടെ, കര്‍ഷകന്റെ ആത്‌മഹത്യയില്‍ ആം ആദ്‌മി പാര്‍ട്ടിയെ പ്രതികൂട്ടിലാക്കി ഡല്‍ഹി പൊലീസ്. ഡല്‍ഹി പൊലീസിന്റെ സുരക്ഷ നിര്‍ദ്ദേശങ്ങള്‍ എ എ പി അവഗണിച്ചെന്ന് കമ്മീഷണര്‍ ബി എസ് ബസ്സി പറഞ്ഞു. എന്നാല്‍, കര്‍ഷകനെ രക്ഷിക്കാന്‍ ശ്രമിച്ചത് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണെന്നാണ്
എ എ പി നേതൃത്വം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :