കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ 223 നിയമസഭ മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.
രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു വരെ നീളും. 4,36,14,195 വോട്ടര്‍മാര്‍ക്കായി 52,000 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 2948 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി സ്ഥാനാര്‍ഥി മരിച്ചതിനാല്‍ മൈസൂരിലെ പെരിയപട്ടണയില്‍ വോട്ടെടുപ്പ് ഈ മാസം 28ലേക്ക് മാറ്റിയിരിക്കയാണ്.
കോണ്‍ഗ്രസ് തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ ഭരണതുടര്‍ച്ചയാണ് ബിജെപി മുന്നില്‍ കാണുന്നത്. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ജനതാദളും (സെക്കുലര്‍) ബിഎസ് ദിയൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടക ജനതാ പാര്‍ട്ടിയും മത്സരരംഗത്തുണ്ട്. മേയ് എട്ടിനാണ് വോട്ടെണ്ണല്‍.