കര്‍ണാടകയില്‍ മഴകിട്ടാന്‍ സര്‍ക്കാര്‍ ചെലവില്‍ പൂജ: ചെലവ് 18.5കോടി

ബാംഗ്ലൂര്‍‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കര്‍ണാടകയില്‍ മഴ ലഭിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ പൂജ. ജൂലൈ 27നും ഓഗ്സ്റ്റ്‌ രണ്ടിനും സംസ്ഥാനത്തെ 37,000 ക്ഷേത്രങ്ങളില്‍ നടത്താനാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. ഏകദേശം 18.5 കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കപെടുന്നത്. കുടിവെള്ള ക്ഷാമത്തില്‍ സംസ്ഥാനം മുങ്ങി താണുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പൂജയ്ക്കുള്ള നിര്‍ദ്ദേശം.

ഇക്കാര്യം അറിയിച്ച് സംസ്ഥാനത്തെ 37,000 ക്ഷേത്രങ്ങളിലേക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്ന് മന്ത്രി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു. പ്രത്യേക പൂജ നടത്താന്‍ ഓരോ ക്ഷേത്രങ്ങള്‍ക്കും 5000 രൂപ വീതം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 173 താലൂക്കുകളില്‍ 123 എണ്ണവും കടുത്ത വരള്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജനതാദള്‍ എസ് രംഗത്ത് വന്നിട്ടുണ്ട്. പതിനെട്ട് കോടി രൂപ ചെലവഴിച്ച് പൂജ നടത്തുന്നതിനേക്കാള്‍ നല്ലത് വരള്‍ച്ച ദുരിതാശ്വാസത്തിന് പണം ചെലവഴിക്കുന്നതാണെന്ന് ജനാതാദള്‍ എസ് നേതാവ് നിയമസഭയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :