കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകും? വിലപേശല്‍ തുടങ്ങി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും എന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വിലപേശല്‍ തുടങ്ങി. അഞ്ച് നേതാക്കളാണ് മുഖ്യമന്ത്രിപദത്തില്‍ കണ്ണുനട്ട് കാത്തിരിക്കുന്നത്.
സിദ്ദരാമയ്യ, ജി പരമേശ്വരയ്യ, ഡി കെ ശിവ കുമാര്‍ എന്നീ സംസ്ഥാന നേതാക്കളും വീരപ്പ മൊയ്‌ലി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നീ ദേശീയ നേതാക്കളുമാണ് ഇതില്‍ പ്രമുഖര്‍.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കും എന്നത് ഹൈക്കമാന്റിന് എളുപ്പമാകില്ല എന്ന് തന്നെയാണ് സൂചനകള്‍. മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ തീരുമാനിക്കും എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇതേക്കുറിച്ച് പ്രതികരിച്ചത്.