കന്നുകാലി മോഷ്ടാക്കളെ രക്ഷിക്കാനും മന്ത്രി

ലക്നൗ| WEBDUNIA|
PRO
കന്നുകാലി മോഷണക്കേസ് പ്രതികളെ രക്ഷിക്കാനാവശ്യപ്പെട്ട് മന്ത്രി വിവാദത്തില്‍ കുടുങ്ങി. ഉത്തര്‍ പ്രദേശ് മന്ത്രിയായ കെസി പാണ്ഡെയാണു ഗോന്‍ഡയിലെ പോലീസ് സൂപ്രണ്ടിനെ ഫോണ്‍ വിളീച്ച് പ്രതികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇതു റെക്കോര്‍ഡ് ചെയ്ത എസ് പി പിന്നീടു വാര്‍ത്ത പുറത്തു വിടുകയായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച മന്ത്രി തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ആരോപിച്ചു. എസ് പിക്കെതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്നും അറിയിച്ചു.

മുഖ്യമന്ത്രി അഖിലേഷ് യാദവും ഈ ആരോപണം നിഷേധിച്ചു. മുന്‍ ബിഎസ് പി സര്‍ക്കാരിന്‍റെ കാലത്തു നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :