കത്ത് ചോര്‍ത്തല്‍: കരസേനാ മേധാവിക്ക് ക്ലീന്‍‌ചിറ്റ്?

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സൈന്യത്തിലെ ആയുധക്ഷാമം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കരസേന മേധാവി അയച്ച കത്ത് ചോര്‍ന്നതില്‍ അദ്ദേഹത്തിന് പങ്കില്ലെന്ന് ഐ ബി റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. ഒരു ദേശിയ ദിനപത്രമാണ് കത്തിലെ ഉള്ളടക്കം സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്.

അതേസമയം, കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി തിങ്കളാഴ്ച കരസേനാ മേധാവി ജനറല്‍ വി കെ സിംഗുമായി കൂടിക്കാഴ്ച നടത്തി. സൈനിക ഇടപാടുകള്‍ സുതാര്യമാക്കുമെന്ന് എ കെ ആന്റണി കൂടികാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ആയുധ ഇടപാടുകളില്‍ സാധാരണ ഉണ്ടാകാറുള്ള കാലതാമസം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൈന്യത്തിന് ആയുധക്ഷമത ഇല്ലെന്നതുള്‍പ്പെടെയുള്ള കരസേനാ മേധാവിയുടെ കത്ത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് കത്ത് ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

English Summary: In the backdrop of Army chief Gen V K Singh raising the issue of shortage of equipment, defence minister A K Antony today directed the force to streamline its acquisition process to fix accountability in case of delays in procurement.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :