കടല്‍ക്കൊല കേസില്‍ യു‌എന്നിന് വീണ്ടും ഇറ്റലിയുടെ പരാതി

യുഎന്‍| WEBDUNIA|
PRO
PRO
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി ഐക്യരാഷ്ട്രസഭക്ക് പരാതി നല്‍കി. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി ആന്‍ഞ്ചലിനോ അല്‍ഫാനോ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യമറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സി അന്‍സ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ നടക്കുന്ന വിചാരണ നീണ്ടു പോകുന്നു. നാവികരുടെ മോചനത്തിന് വേണ്ടി യുഎന്‍ വിഷയത്തില്‍ ഇടപെടണം. നാവികരുടെ വിചാരണ ഇറ്റലിയിലേക്ക് മാറ്റണമെന്നും പരാതിയില്‍ ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്.

നാവികരുടെ മോചനത്തിനായി അന്തര്‍ദേശീയ പിന്തുണ തേടി അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നിവയെ ഇറ്റലി നേരത്തേ സമീപിച്ചിരുന്നു. 2012 ഫെബ്രുവരിയില്‍ കേരള തീരത്തുവെച്ചാണ് ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നത്. ഇത് ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഇടയാക്കുകയും ചെയ്തു. വിചാരണക്കായി നാവികര്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് കഴിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :