സമ്മര്‍ദ്ദതന്ത്രങ്ങളുമായി ഇറ്റലി: ഇന്ത്യയിലെ അംബാസഡറെ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കടല്‍ക്കൊലക്കേസില്‍ ഇറ്റലി നിലപാടുകള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നു. കേസിലെ നടപടികള്‍ നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ സ്ഥാനപതി ഡാനിയേല്‍ മഞ്ചിനിയെ ഇറ്റലി തിരിച്ചുവിളിച്ചു.

കേസ് നീണ്ടുപോകുന്നതില്‍ അതൃപ്തിയുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുര ഇന്ന് വ്യക്തമാക്കിയിരുന്നു.

കടല്‍ക്കൊല കേസില്‍ സുവ നിയമം സംബന്ധിച്ച് വെള്ളിയാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. നാവികരെ വിട്ടയക്കണമെന്ന ഇറ്റലിയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. വിഷയം നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. കേന്ദ്രത്തിന് അന്ത്യശാസനം നല്‍കിയതിനെ ഇറ്റലി സ്വാഗതം ചെയ്തു.

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസ് മാറ്റിവെച്ചതില്‍ ഇറ്റലി നിരാശ പ്രകടിപ്പിച്ചു. കടല്‍കൊള്ളക്കാരോ തീവ്രവാദികളോ അല്ലാത്തതിനാല്‍ സുവ ചുമത്തരുതെന്നാണ് ഇറ്റലിയുടെ നിലപാട്.

2012 ഫിബ്രവരി 15നാണ് ഇറ്റാലിയന്‍ കപ്പലിലെ മാസിമിലിയാനൊ ലത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നീ നാവികര്‍ കേരളതീരത്ത് രണ്ടുമത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊലപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :