കടല്‍ക്കൊല: കേസന്വേഷണം വഴിത്തിരിവിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PTI
കടല്‍ക്കൊല കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കാനുള്ള സാധ്യത തെളിയുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എന്‍ ഐ എയെ ചുമതലപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഒരാഴ്ചയ്ക്കകം ഔദ്യോഗികമായ സ്ഥിരീകരണം ലഭിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

കേസ് ഇപ്പോള്‍ വിചാരണ ഘട്ടത്തിലാണ്. വിചാരണയ്ക്കായി പ്രത്യേക കോടതി ഡല്‍ഹിയിലായിരിക്കും സ്ഥാപിക്കുക. ഇതുസംബന്ധിച്ച ആഭ്യന്തരമന്ത്രാലയത്തിന്‍റെ ശുപാര്‍ശയ്ക്ക് നിയമമന്ത്രാലയം അംഗീകാരം നല്‍കി.

എന്നാല്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സംഭവത്തിന്‍റെ സാക്ഷികളും കൊല്ലത്താണുള്ളത്. ഇവര്‍ക്ക് ഡല്‍ഹിയിലെത്തി വിചാരണ നടപടികളില്‍ പങ്കെടുക്കുന്നതിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഇക്കാര്യം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിചാരണയ്ക്കുള്ള പ്രത്യേക കോടതി കൊല്ലത്ത് സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് കോടതി ഡല്‍ഹിയില്‍ സ്ഥാപിക്കാന്‍ തീരുമാനമായിരിക്കുന്നത്.

ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഇന്ത്യയിലാണോ ഇറ്റലിയിലാണോ നടക്കേണ്ടതെന്ന തര്‍ക്കമായിരിക്കും പ്രത്യേക കോടതി ആദ്യം പരിഗണിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :