അപകീര്‍ത്തിക്കേസ്: നടന്‍ ശ്രീനിവാസന്‍ കോടതിയില്‍

കൊയിലാണ്ടി| WEBDUNIA| Last Modified വെള്ളി, 22 ഫെബ്രുവരി 2013 (13:39 IST)
PRO
PRO
അപകീത്തിക്കേസില്‍ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ കോടതിയില്‍ ഹാജരായി. കവി സത്യചന്ദ്രന്‍ പൊയില്‍കാവാണ് ശ്രീനിവാസനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. 2011 നവംബറില്‍ ഒരു സിനിമാ പ്രസിദ്ധീകരണത്തില്‍ ശ്രീനിവാസന്‍ സത്യചന്ദ്രന്‍ പൊയില്‍കാവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് കേസ്.

ഇതിനെതിരെ കൊയിലാണ്ടി ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ അഭിഭാഷകനായ പി സുരേന്ദ്രന്‍ മുഖേനയാണ്‌ ഹര്‍ജി നല്‍കിയിരുന്നത്‌. ശ്രീനിവാസന്‍ തിരക്കഥയെഴുതി അഭിനയിച്ച കഥപറയുമ്പോള്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ കേസിലെത്തിച്ചത്‌.

തുടര്‍ന്നുള്ള സിറ്റിംഗുകളില്‍ തനിക്ക്‌ പകരം പ്രതിനിധി ഹാജാരാകാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രീനിവാസന്‍ നല്‍കിയ അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :