ന്യൂഡല്‍ഹി: ട്വിറ്ററിലൂടെ മതവിശ്വാസത്തെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ഉത്തര്‍ പ്രദേശിലെ മുസ്ലീം പുരോഹിതന്‍ നല്‍കിയ കേസില്‍ തസ്‌ലിമ നസ്‌റീനെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ മുസ്‌ലിങ്ങളുടെ പിന്തുണതേടി ഖാനെ കണ്ടതിനെക്കുറിച്ച് തസ്‌ലിമ ട്വിറ്ററില്‍ എഴുതിയതാണ് വിവാദമായത്. ഇതിനെതിരെയാണ് ഖാന്‍ കേസുകൊടുത്തത്.